Thursday, July 26, 2012

വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ........പരിഹാരം എന്ത് ? എങ്ങനെ? ആര് ?

ഇന്നലെ  എന്റെ വീടിന്നടുത്തുള്ള ഒരു  TTC വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നമ്മുടെ കുട്ടികള്‍ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരറിയുന്നു? കുട്ടി ഒരു മാസമായി പല തരത്തില്‍ പ്രതികരിചിരുന്നത്രേ! പാവം !
കുട്ടികളിലെ വൈകാരിക അസന്തുലിതാവസ്ഥ തിരിച്ചറിയാന്‍ അധ്യാപകര്‍ , രക്ഷ കര്‍ത്താ ക്കള്‍  എന്നിവര്‍ക്ക്   കഴിയുന്നില്ല .
സ്വന്തം ജീവന്റെ വില ചെറുത്‌ മുതല്‍ തന്നെ പഠിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കേണ്ടതില്ലെ?
മൂല്യാധിഷ്ടിത വിദ്യാഭ്യാസം ക്രിയാത്മകമായി നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു . യോഗ ,   പ്രാണയാമ ,ധ്യാനം സുദര്‍ശന ക്രിയ എന്നിവയിലൂടെ ശാരീരിക - മാനസിക-വൈകാരിക -ബൌദ്ധിക -ആഹങ്കരിക തലങ്ങളുടെ വികാസം ഉറപ്പിക്കുന്ന ജീവന കല കുട്ടികളെ അഭ്യസിപ്പിക്കേണ്ടത് ഈ കാലഘട്ട ത്തിന്നു അനിവാര്യമാണെന്ന്  വിദ്യാഭ്യാസ വിവക്ഷകന്മാര്‍ അറിയേണ്ടതുണ്ട്.      

ഇതിന്നായി ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുംതാല്പര്യമുള്ള  ഒരു അധ്യാപകനെ/അധ്യാപികയെ  ഈ പരിശീലനം നല്‍കി life teacher ആയി മാറ്റേണ്ടതുണ്ട് .

വിദേശങ്ങളില്‍ ഇത് നടപ്പിലാക്കിത്തുടങ്ങി .  ഈ  പാതയിലേക്ക്  നമ്മളും എത്തേണ്ടത് അത്യാവശ്യമായി തോന്നുന്നു    

നമ്മുടെ മക്കളുടെ നല്ല ഭാവിയ്ക്കായി 
  മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ..................

ആത്മഹത്യകളില്ലാത്ത  നല്ലൊരു കേരളം സ്വപ്നം കണ്ടുകൊണ്ടു ................

സുഷമ  പാലക്കാട്‌

Friday, June 29, 2012

പ്രിയ സുഹൃത്തുക്കളേ
 
ഇന്നത്തെ കേരള ജനതയുടെ പോക്കെങ്ങോട്ടാണ് ? എന്നും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും അക്രമങ്ങളുടെയും പീഡനങ്ങളുടെയും  കഥ മാത്രം ! ഇവ  കണ്ടും കേട്ടും വളരുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരം. മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്നാണ് നമ്മുടെ ഇടയില്‍ പ്രാവര്തികമാകുക ? എന്ടെ ഉള്ളില്‍ നല്ലൊരു പ്രൊജക്റ്റ്‌ ഉണ്ട് . ആരോടാണ് ഇതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടത്? Please help
സുഷമ

Sunday, October 3, 2010

അവളുടെ വേദനകള്‍

മൌനത്തിന്‍ മുഖം മൂടിയില്‍
തന്റെ വേദനകള്‍
മറയ്ക്കാന്‍ അവള്‍ ശ്രമിച്ചു
എല്ലാം വെറുതെ
എങ്കിലും പുതിയ വിവാദങ്ങളില്ലല്ലോ
അത്രയും ശ്ത്രുക്കളും
തുറന്നു പറയാന്‍ ആവാതെ
ആളില്ലാതെ
കൃഷ്ണ നീ മാത്രം
ധൈര്യം പകരേണ്ട ആളല്ലേ
ചോര്ന്നലെങ്ങനെ?
മനസ്സ് അവളോടു മന്ത്രിച്ചു
അവള്‍ ആശ്വസിച്ചു
"when I'm here why do you fear "
ആചാര്യ വാക്കുകള്‍ തുണയാകട്ടെ

Tuesday, March 2, 2010

ഓര്‍മ്മകള്‍

എന്റെ ഗ്രാമം
ത്രിപുടി . ഓണാഘോഷം അമ്പലങ്ങള്‍ തേര് എല്ലാം ഓര്‍മ്മകള്‍ നോസ്ടല്ജിയ