വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ........പരിഹാരം എന്ത് ? എങ്ങനെ? ആര് ?
ഇന്നലെ എന്റെ വീടിന്നടുത്തുള്ള ഒരു TTC വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. നമ്മുടെ കുട്ടികള്‍ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരറിയുന്നു? കുട്ടി ഒരു മാസമായി പല തരത്തില്‍ പ്രതികരിചിരുന്നത്രേ! പാവം !
കുട്ടികളിലെ വൈകാരിക അസന്തുലിതാവസ്ഥ തിരിച്ചറിയാന്‍ അധ്യാപകര്‍ , രക്ഷ കര്‍ത്താ ക്കള്‍ എന്നിവര്‍ക്ക് കഴിയുന്നില്ല .
സ്വന്തം ജീവന്റെ വില ചെറുത് മുതല്‍ തന്നെ പഠിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കേണ്ടതില്ലെ?
മൂല്യാധിഷ്ടിത വിദ്യാഭ്യാസം ക്രിയാത്മകമായി നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു . യോഗ , പ്രാണയാമ ,ധ്യാനം സുദര്‍ശന ക്രിയ എന്നിവയിലൂടെ ശാരീരിക - മാനസിക-വൈകാരിക -ബൌദ്ധിക -ആഹങ്കരിക തലങ്ങളുടെ വികാസം ഉറപ്പിക്കുന്ന ജീവന കല കുട്ടികളെ അഭ്യസിപ്പിക്കേണ്ടത് ഈ കാലഘട്ട ത്തിന്നു അനിവാര്യമാണെന്ന് വിദ്യാഭ്യാസ വിവക്ഷകന്മാര്‍ അറിയേണ്ടതുണ്ട്.
ഇതിന്നായി ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുംതാല്പര്യമുള്ള ഒരു അധ്യാപകനെ/അധ്യാപികയെ ഈ പരിശീലനം നല്‍കി life teacher ആയി മാറ്റേണ്ടതുണ്ട് .
വിദേശങ്ങളില്‍ ഇത് നടപ്പിലാക്കിത്തുടങ്ങി . ഈ പാതയിലേക്ക് നമ്മളും എത്തേണ്ടത് അത്യാവശ്യമായി തോന്നുന്നു
നമ്മുടെ മക്കളുടെ നല്ല ഭാവിയ്ക്കായി
മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ..................
ആത്മഹത്യകളില്ലാത്ത നല്ലൊരു കേരളം സ്വപ്നം കണ്ടുകൊണ്ടു ................
സുഷമ പാലക്കാട്
Dear Asha Teacher,
ReplyDeleteHappy to find a blogger like you. Seems you are an English teacher and the blogger behing http://englishclasses-sushama.blogspot.in/
This is to welcome you to www.english4keralasyllabus.com (English Blog). You can contribute a lot for English Blog
with warm regards
Rajeev
rajeevjosephkk@gmail.com